ഉപഭോക്തൃ ദിനത്തിൽ 5 പുതിയ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ; മന്ത്രി ജി.ആർ.അനിൽ

ഭക്ഷ്യ പൊതുവിതരണ മേഖലയ്ക്ക് ഒട്ടേറെ പരിഗണന നൽകിയ ബജറ്റ് ആയിരുന്നു ഇത്തവണത്തേതെന്ന് മന്ത്രി ജി.ആർ.അനിൽ.സഞ്ചരിക്കുന്ന റേഷൻ ഷോപ്പ് പദ്ധതി ബജറ്റിൽ അനുവദിച്ചതിലൂടെ ഉൾപ്രദേശങ്ങളിൽ വരെ റേഷൻ, ജനങ്ങൾക്ക് എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുടെ ആവശ്യം അനുസരിച്ച് 24 മണിക്കൂറിനകം അവർക്ക് സംഭരിച്ച നെല്ലിന്റെ തുക നൽകി. 28 രൂപയായിരുന്ന തുക ഇപ്പോൾ 28.20 രൂപയായി വർധിപ്പിച്ചു. കേരളത്തിന്റെ പുറത്ത് ഒരു സംസ്ഥാനത്തും 18 രൂപയിൽ കൂടുതൽ കർഷകർക്ക് കൊടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

13 പുതിയ റേഷൻ കടകൾ ആരംഭിച്ചു. ദീർഘദൂരം സഞ്ചരിച്ച് റേഷൻ വാങ്ങാൻ പോകുന്നത് ഒഴിവാക്കാനായി.കാർഡുകൾ സ്മാർട്ട്‌ കാർഡ് ആകുന്നു.ഈ സർക്കാർ വന്നതിന് ശേഷം 58 മാവേലി സ്റ്റോറുകൾ ആരംഭിച്ചു.

നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി ഈ മാസം 15  ലോക ഉപഭോക്തൃ അവകാശ ദിനത്തിൽ അഞ്ച് പുതിയ പദ്ധതികൾ മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

മാർച്ച് 15 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ

* റേഷൻ കടകളുടെ ഓൺലൈൻ പരിശോധന FPS MOBILE എന്ന മൊബൈൽ ആപ്പിന്റെ സംവിധാനം ഏർപ്പെടുത്തും

* സിവിൽ സപ്ലൈസ് വകുപ്പിന് കീഴിൽ ഉള്ള DSO, TSO ഉൾപ്പടെ 101 ഓഫീസുകൾ പൂർണമായി ഇ ഓഫീസ് സംവിധാനത്തിലേക്ക്

* വാതിൽപ്പടി വിതരണം നടത്തുന്ന വാഹനങ്ങൾക്ക് ജി പി എസ് ട്രാക്കിംഗ് സംവിധാനം

* ഓപ്പറേഷൻ ജാഗ്രത വില്പന നടത്തുന്ന ഉത്പന്നങ്ങൾക്ക് ബില്ല് നൽകുണ്ടോ, വില വിവര പട്ടിക കടയിൽ പ്രദർശിപ്പിച്ചിട്ട് ഉണ്ടോ, റേഷൻ കടയിൽ ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത എന്നിവ പരിശോധിക്കും

* ഓപ്പറേഷൻ ക്ഷമത പെട്രോൾ ഡീസൽ വിതരണം ചെയ്യുന്ന ഇന്ധനത്തിന് അളവ് കൃത്യത, പമ്പിലെ ഉപകരണങ്ങൾ യഥാസമയം മുദ്ര പഠിപ്പിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങൾ പരിശോധിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here