കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസ രീതിയൊന്നും എൽ ഡി എഫ് സർക്കാർ തകർക്കില്ല

കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാഭ്യാസ രീതിയൊന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ തകര്‍ക്കില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. വിദ്യാഭ്യാസമേഖലക്ക് ഊന്നല്‍ നല്‍കിയ ബജറ്റാണ് ഇത്തവണ നിയമസഭയില്‍ അവതരിപ്പിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് എം പിയും സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലും പറഞ്ഞു.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പങ്കെടുക്കുന്ന കൈരളി ന്യൂസിലെ പ്രത്യേക സവിശേഷ പരിപാടിയായ എഫ്എം ഓണ്‍ ട്രയല്‍ എന്ന പരിപാടിയില്‍ അറിവും ടെക്നോളജിയും ഒരുമിച്ച ബജറ്റിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപി. ധനമന്ത്രിയുടെ രണ്ടാമത്തെ ബജറ്റിനെ മുന്‍നിര്‍ത്തിയുള്ള പരിപാടി കൂടിയാണ് എഫ് എം ഓണ്‍ ട്രയല്‍.

നമ്മുടെ സര്‍വകലാശാലകളെ കുറിച്ച് പരാതികള്‍ ഉണ്ടെങ്കിലും യൂണിവേഴ്‌സിറ്റികളിലെ വിദ്യാഭ്യാസ രീതിയൊന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ തകര്‍ക്കില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റ് എഡ്യൂക്കേഷനില്‍ ഇപ്പോള്‍ ഉള്ള സിസ്റ്റം ഒരിക്കലും തകര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കില്ല.

എന്നാല്‍ നിലവിലുള്ള യൂണിവേഴ്‌സിറ്റിയുടെ രീതികളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുമെന്നും അവിടെനിന്നാണല്ലോ എല്ലാരും വരുന്നതെന്നും അതിനാല്‍ തന്നെ ആവശ്യമായ മാറ്റം വരുത്തുമെന്നും എന്നാല്‍ അതിനെ തകര്‍ക്കാന്‍ ഒരിക്കലും ശ്രമിക്കില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസ് എം പിയോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here