കോൺഗ്രസിൻ്റെ പരാജയം ഞെട്ടിക്കുന്നതെന്ന് രമേശ് ചെന്നിത്തല

അഞ്ചു സംസ്ഥാനങ്ങളിലെ കോൺഗ്രസിൻ്റെ പരാജയം ഞെട്ടിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . കോൺഗ്രസ് ആത്മപരിശോധന നടത്തി,  ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

അതേസമയം കെ സി വേണുഗോപാലിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്  ഏറ്റുവാങ്ങിയ കനത്ത തോല്‍വിക്ക് പിന്നാലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ  കണ്ണൂരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ശ്രീകണ്ഠാപുരത്തെ കോണ്‍ഗ്രസ് ഓഫീസിന് മുന്‍പിലാണ് ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകളെന്നാണ് പോസ്റ്ററിലെ വാചകം.

പെട്ടി തൂക്കി വേണുഗോപാൽ ഒഴിവാകു എന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്. സ്വന്തം നാട്ടില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാലിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത് വരാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News