അനുശ്രീയുടെ ഭർത്താവായി ജൂഡ്; ആകാംക്ഷയോടെ ആരാധകർ

മലയാളികളുടെ കുടുംബ നായിക അനുശ്രീയുടെ ഭർത്താവായി സംവിധായകനും നടനുമായ ജൂഡ് ആൻ്റണി.

അൻ്റോണിയോ മോഷൻ പിക്ചേഴ്സ്, ക്ലോസ് ഷോട്ട് എൻ്റർടെയ്ൻമെൻ്റ്സ്, എന്നിവയുടെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന ‘താര’ എന്ന സിനിമയിലാണ് അനുശ്രീയുടെ ഭർത്താവിൻ്റെ വേഷത്തിൽ ജൂഡ് എത്തുന്നത്. അഭിനയിച്ച മറ്റ് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തയായ വേഷമാണ് താരയിൽ ജൂഡിൻ്റേത്.

ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന ‘സിതാര’യിലൂടെയും ‘ശിവ’യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.   ‘സിതാര’യായി അനുശ്രീ വേഷമിടുമ്പോള്‍ ‘ശിവ’യായി സനല്‍ അമൻ എത്തുന്നു.

കൊച്ചി, ചെന്നൈ,കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയായ ‘താര’ ഉടൻ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ജെബിൻ ജെ. ബി, പ്രഭ ജോസഫ് എന്നിവരാണ് താരയുടെ നിർമ്മാതാക്കൾ.

എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ പി എം. സംവിധായകൻ്റെ തന്നെ കഥയ്ക്കും തിരക്കഥയ്ക്കും കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News