
വലിയൊരു വിഭാഗത്തിന്റെ പ്രധാന സമ്പാദ്യമാണ് ഇപിഎഫ്. അതിന്റെ പലിശ കുറയ്ക്കുന്നത് വലിയൊരു ആഘാതമാണെന്ന് ജോർജ് ജോസഫ് കൈരളി ന്യൂസിനോട് പറഞ്ഞു.ജീവിത പ്രയാസവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന കാലത്ത് ഇപിഎഫ് പലിശ കുറയ്ക്കുന്നത് ആഘാതത്തിന് ആക്കം കൂട്ടും. പിഎഫ് ബോർഡ് ട്രസ്റ്റ് ബോർഡ് പലഘട്ടങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ അതിനകത്തെ അംഗങ്ങളായിട്ടുള്ള അവരുടെ വിചാരങ്ങൾക്കും താല്പര്യങ്ങൾക്കു വിരുദ്ധമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംപ്ലോയി ഫ്രണ്ട്‌ലിയല്ലാത്തൊരു നടപടിയാണിത്. ഒരു തൊഴിലാളിക്ക് തൊഴിൽ വിട്ടുപോകുമ്പോൾ തുടർന്നുള്ള ജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രധാന വരുമാനത്തിന്റെ പലിശ കുറയ്ക്കുന്നത് ഗുരുതരമായ കാര്യമാണ്.
ലോകമെമ്പാടും പലിശ നിരക്ക് ഉയർത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം മൂന്നു ലക്ഷം ആയി പലിശ ഉയർത്തും.അതുപോലെ ഇന്ത്യയിൽപണപ്പെരുപ്പ നിരക്ക് വളരെ രൂക്ഷമായ നിൽക്കുന്ന സാഹചര്യത്തിൽ അടുത്തിടെ റിസർവ് ബാങ്കിന്റെ അവലോകനയോഗത്തിൽ പലിശനിരക്ക് ഉയർത്തുമെന്ന് റിപ്പോർട്ട് ശക്തമായി നിലനിൽക്കുന്നു ,രൂപയുടെ വലിയതോതിലുള്ള മൂല്യശോഷണം സംഭവിച്ചു. ഗോൾഡ് വിലയുയർന്നപ്പോൾ 75 രൂപയ്ക്ക് മുകളിലേക്ക് ഡോളറിന് വില പോയി.
ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശമായി പെർഫോം ചെയ്യുന്ന കറൻസി എന്ന പേര് ഇന്ത്യൻ രൂപയ്ക്കാണ്.ഈ വേളയിൽ രൂപയുടെ മൂല്യത്തകർച്ച, കൊവിഡ്, പൊതുവിലുള്ള സാമ്പത്തിക മാന്ദ്യം ഇങ്ങനെ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുമ്പോൾ പിഎഫ് പലിശ നിരക്ക് കുറയ്ക്കുമെന്ന വലിയ ആഘാതവും ഏകപക്ഷീയമായ രീതിയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമാണ് .തൊഴിലാളിവിരുദ്ധ സമീപനമാമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്ക് ഇന്ന് കേന്ദ്ര സർക്കാർ കുറച്ചു.8.5 ശതമാനമുണ്ടായിരുന്നത് 8.1 ശതമാനമായാണ് കുറച്ചത്. കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്.പലിശ നിരക്ക് താഴ്ത്തിയ നടപടി രാജ്യത്തെ ആറ് കോടി ശമ്പളക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here