ബെഫി തിരുവനന്തപുരം ജില്ലാ സമ്മേളനം മാർച്ച് 13ന്

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ സമ്മേളനം 2022 മാർച്ച് 13 ഞായറാഴ്ച്ച രാവിലെ 10.30ന് മേലേ തമ്പാനൂരിലുള്ള ബി.ടി.ആർ ഭവനിൽ ബഹു.തൊഴിൽ-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും.

രാവിലെ 9 മണിക്ക് ബെഫി ജില്ലാ പ്രസിഡന്റ് കെ.ഹരികുമാർ പതാക ഉയർത്തും. ബെഫി സംസ്ഥാന സെക്രട്ടറി എൻ.സനിൽ ബാബു, സംസ്ഥാന വനിതാ കൺവീനർ എസ്.സുഗന്ധി എന്നിവർ അഭിവാദ്യം ചെയ്യും.

ജില്ലാ സെക്രട്ടറി എസ്.എൽ.ദിലീപ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ എൻ.നിഷാന്ത് വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. ജില്ലാ ജോ.സെക്രട്ടറി മഞ്ജുഷ സ്വാഗതം ആശംസിക്കും.

പൊതുമേഖലാ, സ്വകാര്യ ബാങ്കുകൾ, കേരള ബാങ്ക്, ഗ്രാമീൺ ബാങ്ക്, റിസർവ് ബാങ്ക്, നബാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.പ്രമേയാവതരണങ്ങൾക്കും ചർച്ചയ്ക്കും ശേഷം പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here