ഇടുക്കി അണക്കര പാമ്പുപാറയിൽ മെഴുകു തിരിയിൽനിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു. വീടിനുള്ളിൽ ഉറങ്ങി കിടന്നിരുന്ന നാല് കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. പുതുമനമേട് സുബ്രഹ്മണ്യൻെറ വീടാണ് അഗ്നിക്കിരയായത്. വീട്ടുപകരണങ്ങൾ പൂർണമായും നശിച്ചു.
ഇന്നലെ രാത്രി എട്ടരയോടെ ആണ് നാടിനെ നടുക്കിയ സംഭവം. വീട്ടിനുള്ളിൽ കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയിൽ നിന്നും അഗ്നി പടരുകയായിരുന്നു. സുബ്രഹ്മണ്യൻ, മകൻ കാർത്തിക് എന്നിവർ വീട്ടിൽ ഉണ്ടായിരുന്നില്ല.
മാതാവ് വനിത സമീപത്ത് താമസിക്കുന്ന മൂത്ത മകന്റെ വീട്ടിലേക്ക് പോയ സമയത്താണ് തീപിടുത്തം ഉണ്ടായത്. ഈ സമയം കാർത്തിക്കിന്റെ നാല് കുട്ടികൾ വീടിനുള്ളിൽ ഉറങ്ങുന്നുണ്ടായിരുന്നു. വീട്ടിൽനിന്നും തീ ഉയരുന്നത് ബന്ധുക്കൾ കണ്ടതോടെയാണ് വലിയ ദുരന്തം ഒഴിവായത് എന്ന് മകൻ കാർത്തിക് പറഞ്ഞു.
ഉടൻതന്നെ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. വീടിനുള്ളിൽ ഉണ്ടായിരുന്ന കട്ടിലുകൾ, അലമാര, ടിവി, മറ്റ് വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവ പൂർണമായും കത്തിനശിച്ചു. വീടിന്റെ മേൽക്കൂരയും തകർന്ന നിലയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.