കേരള സര്‍ക്കാരിന് ഒരു ചരിത്ര നേട്ടം കൂടി; ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്കുള്ള ആദ്യ സംഘം നഴ്‌സുമാര്‍ യാത്രയ്ക്ക് സജ്ജം

കേരള സര്‍ക്കാരിന് മറ്റൊരു ചരിത്ര നേട്ടം കൂടി. ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്കുള്ള ആദ്യ സംഘം നഴ്‌സുമാര്‍ യാത്രയ്ക്ക് സജ്ജമായി. ഇവര്‍ക്കുള്ള വിസയും വിമാന ടിക്കറ്റും തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി കൈമാറി. ഇന്ത്യയില്‍ നിന്നും ബെല്‍ജിയത്തിലേക്ക് പോകുന്ന ആദ്യ സംഘം കൂടിയാണ് ഈ 22 പേര്‍.

നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒഡെപെക് ഒപ്പമുണ്ട് എന്നത് പരസ്യ വാചകമല്ല. സംസ്ഥാന സര്‍ക്കാരിന്റെ ഈ ഉദ്യമത്തിലൂടെ നിരവധി പേര്‍ക്കാണ് വിദേശ രാജ്യത്തെ ജോലി എന്നത് യാഥാര്‍ത്ഥ്യമായത്.

ബെല്‍ജിയത്തിലേക്ക് 22 പേരടങ്ങുന്ന നഴ്‌സുമാരുടെ ആദ്യ സംഘത്തെ സജ്ജമാക്കി ഇന്നിപ്പോള്‍ മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഒഡെപെക്കിന്റെ ഓറോറാ എന്ന പദ്ധതി പ്രകാരമാണ് ഈ റിക്രൂട്ട്‌മെന്റ് നടത്തിയത്. ബെല്‍ജുയത്തിലേക്ക് പോകുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം കൂടിയാണ് എന്ന പ്രത്യേകതയും ഉണ്ടിവര്‍ക്ക്. 22 പേര്‍ക്കുള്ള വിസയും വിമാന ടിക്കറ്റും മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്തു.

തൊഴില്‍ സുരക്ഷ ഉറപ്പാക്കി റിക്രൂട്ട് ചെയ്യുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ലക്ഷങ്ങള്‍ ചിലവാക്കി സ്വകാര്യ ഏജന്‍സികള്‍ മുഖേന വിദേശത്ത് ജോലിക്കായി പോയി ദുരിതത്തിലാകുന്ന സാഹചര്യത്തില്‍ ഒഡെപെക് മുഖേനയുള്ള റിക്രൂട്ട്‌മെന്റ് വലിയ ആശ്വാസമാണെന്ന് നഴ്‌സുമാരും പറുന്നു.

ബെല്‍ജിയത്തിലേക്കുള്ള ജോലിക്കായി 22 പേര്‍ ഒഡെപെക് നടത്തിയ പരീക്ഷ എഴുതി. മുഴുവന്‍ പേരും യോഗ്യത നേടി. തുടര്‍ന്ന് കൊച്ചിയില്‍ 6 മാസത്തെ ഭാഷാ പ്രാവിണ്യം അടക്കമുള്ള പരിശീലനം. ഈ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ബെല്‍ജിയത്തിലെക്കുള്ള ആദ്യ സംഘത്തെ സജ്ജമാക്കിയത്. നാളെ മുതല്‍ ഇവര്‍ യാത്ര പുറപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News