വീണ്ടും കുഴൽപ്പണവേട്ട; പിടികൂടിയത് ഒന്നരക്കോടിയോളം  രൂപ

മലപ്പുറത്ത് വീണ്ടും കുഴൽപ്പണവേട്ട.  ഒന്നരക്കോടിയോളം  രൂപ പിടികൂടി. ഒരാഴ്ചകൊണ്ട് നാലരക്കോടി രൂപയാണ് ജില്ലയിൽ  പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്താൻ ശ്രമിച്ച പണം പിടികൂടിയത്.

കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം . സംഭവത്തിൽ എറണാകുളം തോപ്പുംപടി സ്വദേശികളായ അനിൽ, രാജാറാം എന്നിവർ അറസ്റ്റിലായി. മലപ്പുറം എസ് എച്ച് ഒ ജോബി തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒരാഴ്ചക്കിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നാലരക്കോടിയോളം രൂപയുടെ കള്ളപ്പണമാണ് പൊലീസ് പിടികൂടിയത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News