പിങ്ക് ബോൾ ടെസ്റ്റ്; ഇന്ത്യക്ക് ബാറ്റിംഗ്

ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജയന്ത് യാദവിന് പകരം സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 17/ 1 എന്ന നിലയിലാണ്. ഓപ്പണർ ബാറ്റർ മായങ്ക് അഗർവാളാണ് റൺ ഔട്ടായത്. ക്യാപ്റ്റൻ രോഹിത് ശർമ(9) ഹനുമ വിഹരി (2) എന്നിവരാണ് ക്രീസിൽ.

ലങ്കന്‍ നിരയില്‍ പാതും നിസങ്കയ്‌ക്കും ലഹിരു കുമാരയ്‌ക്കും പകരം കുശാല്‍ മെന്‍ഡിസും പ്രവീണ്‍ ജയവിക്രമയും ഇടംപിടിച്ചു. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യക്ക് ബെംഗളൂരുവില്‍ (Bengaluru Test (D/N) വിജയിച്ചാല്‍ പരമ്പര തൂത്തുവാരാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News