ഗോകുൽപുരി തീപിടിത്തം; നഷ്ടപരിഹാരമായി 10 ലക്ഷം രൂപ പ്രഖ്യാപിച്ചു

ദില്ലിയിലെ ഗോകുൽപ്പുരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴുപേർ മരണപ്പെട്ട സംഭവത്തിൽ ജീവനഷ്ടമായവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുടിൽ നഷ്ടപ്പെട്ടവർക്ക് 25000 രൂപ നഷ്ടപരിഹാരവും നൽകും.

രു കുടുംബത്തിലെ അഞ്ച് പേരും മറ്റൊരു കുടുംബത്തിലെ രണ്ട് കുട്ടികളുമാണ് മരിച്ചത്. ഉറങ്ങുന്നതിനിടെ കുട്ടികൾക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല.

ഇന്നലെ രാത്രിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തില്‍ അറുപതോളം കുടിലുകൾ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും തുടർന്ന് പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായും അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദേവേഷ് കുമാർ മഹ്‌ല പറഞ്ഞു. “പുലർച്ചെ 1 മണിയോടെ ഗോകൽപുരി പിഎസ് പ്രദേശത്ത് തീപിടുത്തമുണ്ടായി. ഉടൻ തന്നെ എല്ലാ രക്ഷാപ്രവർത്തന സജ്ജീകരണങ്ങളുമായി ടീമുകൾ സ്ഥലത്തെത്തി. ഞങ്ങൾ അഗ്നിശമന സേനയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പുലർച്ചെ 4 മണിയോടെ തീ അണക്കാനായി” അഡീഷണൽ ഡിസിപി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News