സമഗ്രമായ പാഠ്യ പദ്ധതി പരിഷ്കരണത്തിന്‍റെ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

സമഗ്രമായ പാഠ്യ പദ്ധതി പരിഷ്കരണത്തിന്‍റെ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും കരിക്കുലം കോർ കമ്മിറ്റിയും രൂപീകരിച്ചു. ലിംഗ നീതി, സമത്വം, മതനിരപേക്ഷത തുടങ്ങിയ വിഷയങ്ങൾ കമ്മിറ്റി ചർച്ച ചെയ്യും. എല്ലാ മേഖലയിലെയും വിദഗ്ധർ ഉൾപ്പെടുന്നതാണ് കമ്മിറ്റി.

2013 ലാണ് അവസാനമായി പാഠ്യപദ്ധതി പുതുക്കിയത്. കാലികമായി പാഠ്യപദ്ധതി പുതുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടികളുലേക്ക് വിദ്യാഭ്യാസ വകുപ്പ് കടന്നത്.  മന്ത്രി ചെയർപേഴ്സൺ ആയി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർ പേഴ്സണായി കരിക്കുലം കോർ കമ്മിറ്റിയും രൂപീകരിച്ചെന്ന് മന്ത്രി വി.ശി‍വൻകുട്ടി പറഞ്ഞു.

വിദഗ്ധരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചത്. ലിംഗ നീതി, സമത്വം, മതനിരപേക്ഷത, ഭരണഘടന എന്നതടക്കമുള്ള വിഷയങ്ങൾ കമ്മിറ്റി ചർച്ച ചെയ്യും. സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണമാണ് സർക്കാർ ലക്ഷ്യം.

ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ പുനർവിന്യാസം ,സ്പെഷ്യൽ റൂളുകൾ തയ്യാറാക്കൽ ,വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട കോടതി കേസുകൾ ,കെ ഇ ആർ ഭേദഗതികൾ ,വിവരാവകാശ അപേക്ഷകൾ എന്നിവയ്ക്കായി സെക്രെട്ടറിയേറ്റിൽ പ്രത്യേക സെൽ രൂപീകരിച്ചു .

സ്പെഷ്യൽ റൂൾ തയ്യാറാക്കുന്നതിന്  കോർ കമ്മിറ്റിയും സർക്കാർ രൂപീകരിച്ചു. സംസ്ഥാനത്ത് കൃത്യമായ രീതിയിൽ സ്കൂളുകളുടെ പ്രവർത്തനം മുന്നോട്ട് പോകുന്നുണ്ട്.

ഒരു തരത്തിലെ പരാതിയും ഇതുവരെ ഉയർന്നു വന്നിട്ടില്ല. പൊതുപരീക്ഷകളും സമയബന്ധിതമായി നടത്തും. പ്ളസ് വണ്ണിന് ജൂണിലാണ് പരീക്ഷ നടക്കുക. അവർക്ക് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News