സംസ്ഥാനത്തിന്റെ വ്യവസായ കുതിപ്പിന്‌ ഊർജം പകർന്ന്‌ വ്യവസായ മേഖലയ്‌ക്കുള്ള വിഹിതത്തിൽ വൻ വർധന

സംസ്ഥാനത്തിന്റെ വ്യവസായ കുതിപ്പിന്‌ ഊർജം പകർന്ന്‌ വ്യവസായ മേഖലയ്‌ക്കുള്ള വിഹിതത്തിൽ വൻ വർധന. മുൻവർഷം 1058.38 കോടിയായിരുന്ന വിഹിതം 1226.66 കോടിയായി വർധിപ്പിച്ചു. സർക്കാരിന്റെ വ്യവസായ പാർക്കുകൾക്ക്‌ പുറമെ സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിക്കാനായി 20 കോടി രൂപ മാറ്റിവച്ചു.

രണ്ട്‌ വ്യവസായ ഹബ്ബ്‌, തദ്ദേശസ്ഥാപനങ്ങൾക്കുകീഴിൽ 25 വ്യവസായ പാർക്ക്‌, ബഹുനില എസ്‌റ്റേറ്റ്‌, ഒരു ലക്ഷം സംരംഭം തുടങ്ങുന്നതിനുള്ള ധനസഹായം, തൊഴിൽ പാർക്ക്‌ എന്നിവയും പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. മെഡിക്കൽ ഉൽപ്പന്നം, മൂല്യമേറിയ ഇലക്‌ട്രോണിക്‌ ഉപകരണം, കൃഷി മൂല്യവർധിത ഉൽപ്പാദനം, പരിസ്ഥിതി സൗഹൃദ ‘ഗ്രീൻ മൊബിലിറ്റി ടെക്‌’ എന്നിവയ്‌ക്കാണ്‌ പ്രധാന ഊന്നൽ.

പരമ്പരാഗത വ്യവസായങ്ങൾക്ക്‌ മികച്ച പരിഗണനയുണ്ട്‌. കയർ മേഖലയ്‌ക്ക്‌ മാത്രം 117 കോടി രൂപ വകയിരുത്തി. ഖാദി–- കൈത്തറി മേഖലയ്‌ക്കും മികച്ച തുക മാറ്റിവച്ചു. കൊച്ചി–- പാലക്കാട്‌ വ്യവസായ ഇടനാഴിയിൽ ഗിഫ്‌റ്റ്‌ സിറ്റി, വ്യവസായ ഇടനാഴി എന്നീ രണ്ട്‌ ശൃംഖലയിലായി 10,000 കോടിയുടെ നിക്ഷേപവും ഒരു ലക്ഷം തൊഴിലവസരവും പ്രതീക്ഷിക്കുന്നു. ഇതിനായി 2000 ഏക്കർ  ഏറ്റെടുക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന്‌ അഞ്ചിന പരിപാടിയുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here