SBI യോനോ ഡിജിറ്റൽ ബാങ്ക് ആകാൻ ഒരുങ്ങുന്നു

എസ് ബി ഐയുടെ യോനോ ആപ്പിനെ പൂർണമായും ഒരു ഡിജിറ്റൽ ബാങ്ക്(ഒൺലി യോനോ) ആയി പരിഷ്‌ക്കരിക്കാൻ പദ്ധതി തയ്യാറാകുന്നു. കൂടുതൽ സൗകര്യങ്ങൾ കാര്യക്ഷമമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാണിത്.

ഈ സാമ്പത്തിക വർഷത്തിൽ 65 ശതമാനവും പുതിയ അക്കൗണ്ടുകൾ യോനോ വഴിയാണ് തുറന്നിരിക്കുന്നത്. 10.3 ദശലക്ഷം ലോഗിൻ ഒരു ദിവസം ഇതിലൂടെ ഉണ്ടാകുന്നുണ്ട്. സ്റ്റേറ്റ് ബാങ്കിന് ‘ഡിജിറ്റലാണ് ഭാവി’ എന്ന കാര്യം നന്നായി അറിയാമെന്നതു കൊണ്ടാണ് ഇത്തരം മാറ്റങ്ങൾ വരുത്തി ഉപഭോക്താക്കളെ കൂടെ നിർത്താൻ ശ്രമിക്കുന്നത്.

റീറ്റെയ്ൽ ബാങ്കിങ് രംഗത്ത് കൂടുതൽ മത്സരം കനക്കുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗജന്യങ്ങൾ വിവിധ ബാങ്കുകൾ നൽകും. അതായത് ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാകാതെ ഇരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News