കുതിരവട്ടം മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും; വീണാ ജോര്‍ജ്

മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. അടിസ്ഥാന സൗകര്യങ്ങളിലടക്കം ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു. നിലവില്‍, കേന്ദ്രത്തിന് ഉള്‍ക്കൊള്ളാവുന്നതിലധികം രോഗികളുണ്ട്, അധികം സ്റ്റാഫിനെ നിയോഗിക്കാനും രോഗം മാറിയവരെ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ ഇടപെടലുണ്ടാവുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

കുതിരവട്ടം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ തുക കണ്ടെത്തുമെന്നും മന്ത്രി സന്ദര്‍ശന വേളയില്‍ പറഞ്ഞു. കിഫ്ബി പ്രവര്‍ത്തങ്ങളില്‍ കുതിരവട്ടം മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തുമെന്നും അടുത്തിടെ നടന്ന സംഭവങ്ങളില്‍ റിപ്പോര്‍ട്ട് പരിശോധിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here