
അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ തോല്‍വി ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം നാളെ ചേരും. വൈകിട്ട് നാലിനാണ് യോഗം. നിയമസഭ തെരഞ്ഞെടുപ്പുകളിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പടയൊരുക്കം.
സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്ന കോൺഗ്രസിലെ തിരുത്തൽ വാദി നേതാക്കൾ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ശക്തമായി രംഗത്തു വരികയാണ്. മുതിർന്ന നേതാവ് ഗുലാം നബി അസാദിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ആനന്ദ് ശർമ, കപിൽ സിബൽ, മനീഷ് തിവാരി, ഭൂപിന്ദർ സിങ് ഹൂഡ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. പിൻവാതിലിലൂടെ പാർട്ടിയെ നിയന്ത്രിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ നേതാക്കൾ വിമർശനമുയർത്തിയതായാണ് സൂചന.
പാർട്ടിയിൽ അടിമുടി മാറ്റം വരണം. പഞ്ചാബിലെ തോൽവി അടക്കം ചൂണ്ടിക്കാട്ടി സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെയും നിലപാട് കടുപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം. പഞ്ചാബ് കോൺഗ്രസിൽ നേതൃത്വം നടപ്പാക്കിയ മാറ്റങ്ങളാണ് തോൽവിക്ക് കാരണമെന്ന് നേതാക്കൾ വിലയിരുത്തി. സംഘടന തിരഞ്ഞെടുപ്പിൽ നെഹ്‌റു കുടുംബം മുന്നോട്ട് വെക്കുന്ന ഫോർമുല അംഗീകരിക്കില്ല. രാഹുൽ ഗാന്ധി മത്സരിച്ചാൽ എതിർ സ്ഥാനാർഥിയെ നിർത്തുന്നതും നേതാക്കളുടെ ആലോചനയിലുണ്ട്. ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മർദ്ദങ്ങൾക്ക് നേതൃത്വം എന്ത് മറുപടി നൽകുമെന്നതാണ് വരാനിരിക്കുന്ന പ്രവർത്തക സമിതി യോഗത്തെ നിർണായകമാക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here