13 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

13 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. റാന്നിയിയിലാണ് സംഭവം. റാന്നി സ്വദേശി ഷിജു(40) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി താമസിക്കുന്ന വാടക വീട്ടിലെത്തിയ പ്രതി, രണ്ടുതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും പങ്കുണ്ടോ എന്നകാര്യം പരിശോധിച്ചുവരികയാണെന്നും പീഡനത്തിന് ഒത്താശ ചെയ്തിട്ടുണ്ടെങ്കില്‍ ഇവരെയും പിടികൂടുമെന്നും പോലീസ് പറഞ്ഞു. അച്ഛന്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും മാത്രമാണ് വാടക വീട്ടില്‍ താമസിക്കുന്നത്.

കഴിഞ്ഞദിവസം സ്‌കൂളിലെ അധ്യാപികയോടാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്മയുടെ കാമുകനായ ഷിജു ഈ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഫെബ്രുവരി 27-ാം തീയതിയും മാര്‍ച്ച് എട്ടാം തീയതിയും വീട്ടിലെത്തിയ ഷിജു, പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍.

ഫെബ്രുവരി 27-ാം തീയതി അമ്മ ആരാധനാലയത്തില്‍ പോയ സമയത്താണ് പ്രതി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രണ്ടുതവണയും വീട്ടില്‍നിന്ന് ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അമ്മയുടെ നിര്‍ബന്ധപ്രകാരം പ്രതിക്കൊപ്പമാണ് വിദ്യാര്‍ഥിനി എന്നും സ്‌കൂളില്‍ പോയിരുന്നത്. ഇത് ഏറെ മാനസികപ്രയാസമുണ്ടാക്കിയെന്നും വിദ്യാര്‍ഥിനി വെളിപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News