
യുക്രൈനിലെ യുദ്ധപശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചെത്തിയ വിദ്യാര്‍ഥികളും ഇന്ത്യന്‍ പൗരന്മാരും അനുഭവിക്കുന്ന അരക്ഷിതാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എംപി ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇന്ത്യയില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള സൗകര്യം രാജ്യത്ത് ഒരുക്കണമെന്നും, ജോലി നഷ്ടപ്പെട്ട പൗരന്മാരെ സംരക്ഷിക്കണമെന്നും, യുദ്ധമുഖത്ത് നിന്നും എത്തിച്ചേര്‍ന്ന പൗരന്മാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കൗണ്‍സിലിംഗ് നല്‍കണമെന്നും കത്തില്‍ ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യത്തില്‍ അവശ്യവസ്തുക്കള്‍ മാത്രം കയ്യില്‍ കരുതി ഇന്ത്യയിലെത്തിയ പൗരന്‍മാര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here