ഗോകുല്‍പുരിയിലെ തീപിടിത്തം; അരവിന്ദ് കെജ്രിവാള്‍ പ്രദേശം സന്ദര്‍ശിച്ചു

വടക്ക്കിഴക്കന്‍ ദില്ലിയിലെ ഗോകുല്‍പുരിയിലെ തീപിടിത്തം നടന്ന പ്രദേശം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സന്ദര്‍ശിച്ചു. തീപിടിത്തത്തില്‍ മരിച്ച മുതിര്‍ന്നവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും, മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും കുടില്‍ നശിച്ചവര്‍ക്ക് 25,000 രൂപയും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

പുലര്‍ച്ചെ നടന്ന തീപിടിത്തത്തില്‍ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഫോറന്‍സിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. അതിദാരുണമായ സംഭവമാണ് നടന്നതെന്ന് അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രി ഒരു മണിയോടെയാണ് ഗോകുല്‍പുരിയില്‍ തീപിടിത്തമുണ്ടായത്. കുടിലുകള്‍ക്ക് തീ പടര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ 60ലേറെ കുടിലുകള്‍ക്ക് തീപടര്‍ന്നുവെന്നും ഇതില്‍ 30ലേറെ കുടിലുകള്‍ പൂര്‍ണമായും കത്തിനശിച്ചെന്നും വടക്കു കിഴക്കന്‍ ദില്ലി അഡീഷണല്‍ ഡിസിപി പറഞ്ഞു. 13 ഫയര്‍ എഞ്ചിനുകള്‍ മൂന്നു മണിക്കുര്‍ നീണ്ട പരിശ്രമത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് അഗ്‌നിശമനസേന തീ അണച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News