കൊഹ്ലിക്ക് പകരക്കാരനെത്തി; ആർസിബിയെ ഡുപ്ലേസി നയിക്കും!!

ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലേസി നയിക്കും. സീസൺ ആരംഭിക്കാൻ രണ്ട് ആഴ്ചയിലധികം ബാക്കിനിൽക്കെയാണ് ആർസിബി ഡുപ്ലേസിയെ നായകനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസൺ വരെ ടീമിനെ നയിച്ച വിരാട് കോലി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ആർസിബിയെ നയിക്കാൻ ഡുപ്ലേസി എത്തുന്നത്.

കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഡുപ്ലേസി. യുവ ഇന്ത്യൻ താരം ഋതുരാജ് ഗെയ്‌ക്‌വാദുമൊത്ത് ഡുപ്ലേസി നൽകിയ മിന്നുന്ന തുടക്കങ്ങളാണ് പല മത്സരങ്ങളിലും ചെന്നൈ സൂപ്പർ കിങ്സിന് കരുത്തായത്. ഈ സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് ഡുപ്ലേസിയെ റിലീസ് ചെയ്തിരുന്നു. തുടർന്ന് രണ്ടു കോടി അടിസ്ഥാന വിലയുമായി ലേലത്തിനെത്തിയ ഡുപ്ലേസിയെ ഏഴു കോടി രൂപ മുടക്കി ആർസിബി സ്വന്തമാക്കി.

വിരാട് കോലി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കുമെന്നത് ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഡുപ്ലേസിയെ ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെൽ, ഇന്ത്യൻ താരം ദിനേഷ് കാർത്തിക് തുടങ്ങിയുവരുടെ പേരുകളും നായകസ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. രാഹുൽ ദ്രാവിഡ്, (2008), കെവിൻ പീറ്റേഴ്സൻ (2009), അനിൽ കുംബ്ലെ (2009–2010), ഡാനിയൽ വെട്ടോറി (2011–2012), ഷെയ്ൻ വാട്സൻ (2017), വിരാട് കോലി (2013–2021) എന്നിവരുടെ പിൻഗാമിയായാണ് ദക്ഷിണാഫ്രിക്കൻ താരം ആർസിബി നേതൃസ്ഥാനത്ത് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News