
ചെറിയ കുഞ്ഞുങ്ങളിൽ വയറുവേദന വളരെ സാധാരണമാണ്. ഇതിനെ കോളിക് പെയിൻ എന്നു പറയും. വേദനയുള്ളപ്പോൾ കുഞ്ഞ് നിർത്താതെ കരയും. എന്നാൽ ഇടയ്ക്കിടയ്ക്ക് കരച്ചിൽ നിർത്തി ചിരിക്കുകയും കളിക്കുകയുംചെയ്യും . പിന്നെ വീണ്ടും നിർത്താതെ കരയും.
മുതിർന്നവരുെട തോളിൽ വയറ് അമർത്തി കിടത്തുമ്പോഴും മടിയിലോ കട്ടിലിലോ കമഴ്ത്തി കിടത്തുമ്പോഴും കരച്ചിൽ നിർത്തും. മുലപ്പാൽ മാത്രം കുടിക്കുന്ന കുട്ടികളിൽ വയറിൽ വായു കയറിയാവും ഇത് ഉണ്ടാവുക. കിടന്നുെകാണ്ട് മുലപ്പാൽ കുടിപ്പിക്കുന്നത് ഇതിന് കാരണമാണ്. കുപ്പിപ്പാൽ കുടിക്കുന്ന കുട്ടികളിലും ഇത് സാധാരണയായി കണ്ടുവരുന്നു.
ഓരോ തവണയും പാൽ കൊടുത്ത കഴിഞ്ഞ് കുഞ്ഞിനെ മടിയിലോ കട്ടിലിലോ കമഴ്ത്തി കിടത്തി പുറത്തു തട്ടുക. ഇത് 2–3 മിനിറ്റു നേരത്തേക്കെങ്കിലും ചെയ്യുക. മിക്കവാറും ഒന്ന് കമിഴ്ത്തി കിടത്തുമ്പോൾ തന്നെ ഗ്യാസ് പോയി എന്ന് കരുതി തിരികെ മലർത്തി കിടത്തും. എന്നാൽ ഒാരോ തവണയും പാൽ കൊടുത്ത ശേഷം കമിഴ്ത്തി കിടത്തി ഗ്യാസ് കൊട്ടി കളയുക. കുഞ്ഞിനെ കിടത്തി പാൽ കൊടുക്കരുത്. കുപ്പിപ്പാൽ പൂർണമായും ഉപേക്ഷിക്കുക. മുലയൂട്ടുന്ന അമ്മമാർ അവർക്ക് മലബന്ധം വരാതെ നോക്കുക.
ധാരാളം വെള്ളം കുടിക്കുക. പഴവർഗങ്ങളും പച്ചക്കറികളും നാരുകളും അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. കൂടാതെ മലബന്ധം ഉണ്ടാക്കുന്ന മരുന്നുകളും കഫീൻ അടങ്ങിയ പാനീയങ്ങളും ഉപേക്ഷിക്കുക.കൂർക്ക, ചക്ക, കപ്പ എന്നിങ്ങനെ ചില ഭക്ഷണങ്ങൾ അമ്മ കഴിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് ഇങ്ങനെ കൊളുത്തി പിടിക്കുന്ന രീതിയിൽ ഇടവിട്ടുള്ള കോളിക് പെയിൻ ഉണ്ടാകുന്നു. അമ്മമാർ കഴിക്കുന്ന ചില മരുന്നുകളും ഇതിനു കാരണമാകുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here