കൊച്ചി റീജിയണല്‍ അന്താരാഷ്ട്ര ചലച്ചിത്രമേള അടുത്ത മാസം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ അന്താരാഷ്ട്ര ചലച്ചിത്രമേള (RIFFK) ഏപ്രില്‍ 1 മുതല്‍ 5 വരെ നടക്കും. സരിത, സവിത, കവിത തിയറ്ററുകള്‍ ആവും ചലച്ചിത്രമേളയുടെ വേദി. ഇത്തവണത്തെ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങള്‍ കൊച്ചി മേളയിലും പ്രദര്‍ശിപ്പിക്കും.

ചലച്ചിത്ര മേളയുടെ ആലോചനാ യോഗം എറണാകുളം ഗസ്റ്റ് ഹൗസില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ അദ്ധ്യക്ഷതയില്‍  ചേര്‍ന്നു. ഫെസ്റ്റിവല്‍ ഓഫീസിന്‍റെ ഉദ്ഘാടനം എറണാകുളം നോര്‍ത്തിലുള്ള മാക്ട ഓഫീസില്‍ മാര്‍ച്ച് 16ന് നടക്കും.

16 മുതല്‍ ഓഫ്‌ലൈനായും 25 മുതല്‍ ഓണ്‍ലൈന്‍ ആയും പ്രതിനിധികളുടെ റജിസ്‌ട്രേഷന്‍ ആരംഭിക്കും. ആലോചനാ യോഗത്തില്‍ കൊച്ചിൻ കോര്‍പറേഷൻ മേയര്‍ അനില്‍കുമാര്‍, അക്കാദമി സെക്രട്ടറി സി അജോയ്, ജോഷി, സുന്ദര്‍ദാസ്, ഷിബു ചക്രവര്‍ത്തി, സജിത മഠത്തില്‍, സോഹന്‍ സീനുലാല്‍, ഇടവേള ബാബു, തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News