‘കലങ്ങി മറിഞ്ഞ് നേതൃത്വം’; രാഹുലും പ്രിയങ്കയും പ്രവർത്തക സമിതിയിൽ നിന്ന് രാജിവെച്ചേക്കും

കലങ്ങി മറിഞ്ഞ് നേതൃത്വം, അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബം നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കും.

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് രാജിവെച്ചേക്കുമെന്ന് സൂചന. ജി 23 യുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇരുവരുടെയും രാജി എന്നാണ് സൂചന. നാളെ നടക്കാനിരിക്കുന്ന എ ഐ സിസി യോഗത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

അതേസമയം, സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്നും സൂചനയുണ്ട്.

നാളെ വൈകീട്ട് ചേരുന്ന പ്രവർത്തക സമിതിയില് മൂന്നുപേരും രാജി സന്നദ്ധത അറിയിക്കുമെന്നാണ് സൂചന. രാജി അംഗീകരിക്കണമോ വേണ്ടയോ എന്നത് പ്രവർത്തക സമിതി തീരുമാനിക്കും. അതേസമയം 2014ലെയും 2019ലെയും പരാാജയം വിലയിരുത്താൻ ചേർന്ന പ്രവർത്തക സമതിയല്ല നാളത്തേത് എന്ന സൂചനയും ചില മുതിർന്ന നേതാക്കള് നല്കുന്നു.

രാജിയിൽ ഗന്ധി കുടുംബം ഉറച്ചുനില്ക്കുകയാണെങ്കിൽ നേതൃത്വത്തിൽ പുതിയൊരു സംഘടന താൽകാലികമായി ഉണ്ടാവുമെന്നതാണ് സൂചന. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ആ സംഘട സംവിധാനത്തിന് കീഴിലായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News