കെങ്കറെയ്ക്ക് എതിരെ ആറാടി ഗോകുലം

ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരള എഫ് സി മുംബൈയില്‍ നിന്നുമുള്ള കെങ്കറെ എഫ് സിയെ ആറു ഗോളുകള്‍ക്കു തകര്‍ത്തു. ഗോകുലത്തിനു വേണ്ടി സ്ലോവേനിയന്‍ താരം ലുക്കാ മജ്സെന്‍ ഹാട്രിക്കും, മലയാളി താരങ്ങളായ എം സ് ജിതിന്‍, താഹിര്‍ സമാന്‍, മുഹമ്മദ് ഉവായിസ് എന്നിവരും ഗോള്‍ നേടി. കഴിഞ്ഞ മത്സരത്തില്‍ റിയല്‍ കാശ്മീരിനെ 5 -1 ഗോകുലം തോല്പിച്ചിരിന്നു. നാലു മത്സരങ്ങളില്‍ നിന്നും പത്തു പോയിന്റാണ് ഗോകുലത്തിനു ഉള്ളത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ലൂക്കയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. പിന്നീട് ആദ്യ പകുതിയില്‍ മുഴുവനും ഗോകുലത്തിന്റെ ആധിപത്യം ആയിരിന്നു.

കാശ്മീരിന് എതിരെ ഗോള്‍ നേടിയ ജിതിന്റെ വകയായിരിന്നു ഗോകുലത്തിന്റെ രണ്ടാം ഗോള്‍. എമില്‍ ബെന്നിയുടെ ലോങ്ങ് ബോള്‍ നെഞ്ചില്‍ ഒതുക്കി, മുന്നേറിയ ജിതിന്‍ തന്റെ രണ്ടാം ഐ ലീഗ് ഗോള്‍ നേടുകയായിരിന്നു. അടുത്ത നിമിഷം തന്നെ ഗോകുലം മൂന്നാമത്തെ ഗോള്‍ നേടി. കോഴിക്കോടുകാരന് താഹിര്‍ സമാനായിരിന്നു ഇത്തവണ വല ചലിപ്പിച്ചത്. എമില്‍ ബെന്നിയുടെ വളരെ മികച്ച അസ്സിസ്റ്റ്് ആയിരുന്നു ഗോളിന് വഴിവെച്ചത്.

രണ്ടാം പകുതിയില്‍ ലുക്കാ മജ്സെന്‍ നാലാമത്തെയും അഞ്ചാമത്തേയും ഗോളുകള്‍ നേടി. ആറാമത്തെ ഗോള്‍ നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഉവായിസ് സ്‌കോര്‍ ചെയ്തു. ഡി ബോക്‌സിനു സമീപത്ത് നിന്നും ഇടതു കാലു കൊണ്ട് തൊടുത്ത അതുഗ്രന്‍ ഷോട്ട് ഗോളിയെ മറികടന്നു ഗോള്‍ ആവുകയായിരിന്നു. അതേസമയം കെങ്കറെ യ്ക്ക് വേണ്ടി മാര്‍ട്ടിന്‍, ലെസ്റ്റര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ആശ്വാസ ഗോളുകള്‍ കണ്ടെത്തി. ഗോകുലം കേരള എഫ് സി അടുത്ത മത്സരത്തില്‍ മണിപ്പുരില്‍ നിന്നുമുള്ള ട്രാവു എഫ് സിക്ക് എതിരെ മാര്‍ച്ച് 21 നു കല്യാണി സ്റ്റേഡിയത്തില്‍ കളിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News