ഗാന്ധി കുടുംബത്തിന്റെ രാജിവാർത്ത നിഷേധിച്ച് രൺദീപ് സിങ്ങ് സുർജേവാല

ഗാന്ധി കുടുംബത്തിന്റെ രാജിവാർത്ത നിഷേധിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജേവാല. ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ തോൽവിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന് സോണിയ ഗാന്ധിയും അതിനുപുറമെ എഐസിസി സെക്രട്ടറി സ്ഥാനം പ്രിയങ്ക ഗാന്ധിയും അതിന് പിന്നാലെ രാഹുൽഗാന്ധിയും തങ്ങളുടെ നേതൃ പദവികളിൽ നിന്ന് രാജിവെച്ചേക്കുമെന്ന സൂചനയെ തുടർന്നാണ് കോൺഗ്രസ് വക്താവിന്റെ വിശദീകരണം.

മൂവരുടെയും രാജി സംബന്ധിച്ചുള്ള വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് രൺദീപ് സിങ്ങ് സുർജേവാല തന്റെ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഡൽഹിയിൽ യോഗം ചേർന്ന ജി 23 നേതാക്കൻമാർ ഗാന്ധിമാർ നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അശോക് ഗെഹ്‌ലോട്ട്, മല്ലികാർജുൻ ഖാർഗെ എന്നിവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരരുതെന്നും കെ.സി വേണുഗോപാലിനെ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ ഗുലാം നബി ആസാദിന്റെ വസതിയിലായിരുന്നു യോഗം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷവും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാജിസന്നദ്ധത അറിയിച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം രാഹുൽ ഗാന്ധി പ്രസിഡന്റ് പദവി രാജിവെച്ചിരുന്നു.

എന്തിരുന്നാലും നാളെ നടക്കാനിരിക്കുന്ന എഐ സിസിയുടെ യോഗം നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഏറെ നിര്ണായകമായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News