നാല് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്; തീയതികള്‍ പ്രഖ്യാപിച്ചു

നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. നാല് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്‌സാഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പശ്ചിമ ബംഗാളിലെ അസന്‍സോളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാള്‍: ബല്ലിഗംഞ്ചെ, ഛത്തീസ്ഗഡ്: ഖൈരാഗഡ്, ബിഹാര്‍: ബോചഹന്‍, മഹാരാഷ്ട്ര: കോലാപൂര്‍ എന്നിവിടങ്ങളിലാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഏപ്രില്‍ 12നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 16നാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 24ന് മുന്‍പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. 25ന് സൂക്ഷ്മ പരിശോധന. 28 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News