അശരണരായ രോഗികള്‍ക്ക് ചികിത്സാസഹായം കൈമാറി

തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ അശണരായ രോഗികള്‍ക്ക് ചികിത്സാ സഹായം കൈമാറി.അനന്തഹസ്തത്തിന്റെ ഭാഗമായുള്ള പ്രതിമാസ ചികിത്സാ സഹായം പ്രശസ്ത സീരിയല്‍ താരം സാജന്‍ സൂര്യ വിതരണം ചെയ്തു.

ചടങ്ങില്‍ മികച്ച സേവനം പൂര്‍ത്തിയാക്കിയ സൈനികരെ ആദരിച്ചു.സംഘടന പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി അഭിലാഷ്, ജോയിന്റ് സെക്രട്ടറി പ്രമോദ്, ട്രഷറര്‍ സന്ദീപ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ്, രാജീവ്, ജിനേഷ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News