വാക്കുതര്‍ക്കം; എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച് തലയ്ക്ക് പരിക്ക്

തിരുവനന്തപുരം പാങ്ങോട് യുവാവിന് തലയ്ക്ക് വെടിയേറ്റു. പാങ്ങോട് സ്വദേശി റഹീമിനാണ് വെടിയേറ്റത്. വര്‍ക്ക് ഷോപ്പ് നടത്തുന്ന വിനീത് എന്നയാളാണ് വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ വിനീതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കടയ്ക്കല്‍ ക്ഷേത്ര ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ കല്ലറ തച്ചോളത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്.

വിനീതിന്റെ വര്‍ക്ക് ഷോപ്പില്‍ റഹീം ബൈക്ക് നന്നാക്കാന്‍ കൊടുത്തിരുന്നു. എന്നാല്‍ ഇത് പറഞ്ഞ സമയത്ത് തിരികെ നല്‍കിയില്ല. ഇതാണ് വാക്ക് തര്‍ക്കത്തിലും വെടിവെപ്പിലും കലാശിച്ചത്.

അരയില്‍ നിന്നും തോക്കെടുത്ത് വെടിവെക്കുകയായിരുന്നു എന്ന് സുഹൃത്ത് പറയുന്നു. ചേര്‍ത്ത് നിര്‍ത്തി തലയ്ക്ക് നേരെയാണ് വെടിവെച്ചത്. കളിപ്പാട്ടം ആണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് യഥാര്‍ത്ഥ തോക്കാണെന്ന് വ്യക്തമായത്. വിനീതിനൊപ്പം മൂന്ന് പേര്‍ ഉണ്ടായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറയുന്നു.

ഗുരുതരമായി പരുക്കേറ്റ റഹീമിന്റെ തലയ്ക്ക് ശസ്ത്രക്രിയ നടത്തും. സംഭവത്തില്‍ പ്രതി വിനീതിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓപ്പമുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News