‘ കോൺഗ്രസിന്റെ ഭാവിയെക്കുറിച്ച് ചോദിച്ചാൽ ‘ കൈ’ മലർത്താനേ കഴിയൂ ‘; അഡ്വ എൻ ലാൽകുമാർ

‘ അയ്യോ അച്ഛാ പോകല്ലേ ‘….കോൺഗ്രസിന്റെ രാജി നാടകത്തെക്കുറിച്ച് അഡ്വ എൻ ലാൽകുമാർ.’ കോൺഗ്രസിന്റെ ഭാവിയെക്കുറിച്ച് ചോദിച്ചാൽ ‘ കൈ’ മലർത്താനേ കഴിയൂ ‘ എന്ന് അഡ്വ എൻ ലാൽകുമാർ കൈരളി ന്യൂസ് – ന്യൂസ് ആന്റ് വ്യൂസിൽ പറഞ്ഞു.

നെഹ്റു കുടുംബത്തിന് അടിമപ്പെട്ടിരിക്കുകയാണ് കോൺഗ്രസെന്നും ലാൽകുമാർ വ്യക്തമാക്കി.യു പി യിൽ ഇനിയൊരു മല്ലയുദ്ധത്തിനുള്ള ശേഷി കോൺ​ഗ്രസിനില്ല. ഈ തെരഞ്ഞെടുപ്പ് സോണിയാഗാന്ധിക്ക് നൽകുന്നത് കൃത്യമായ സന്ദേശമാണെന്നും ലാൽകുമാർ പറഞ്ഞു.

നോർത്ത് ഇന്ത്യയിൽ ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തോട് പൊരുതി വിജയിക്കാൻ കോൺഗ്രസിനാവില്ല. വർഗീയ ശക്തികൾക്കെതിരെ മതനിരപേക്ഷത ഉയർത്തി പിടിക്കുകയാണ് വേണ്ടതെന്നും ലാൽകുമാർ വ്യക്തമാക്കി.

അഡ്വ എൻ ലാൽകുമാർ കൈരളി ന്യൂസ് – ന്യൂസ് ആന്റ് വ്യൂസിൽ പ്രതികരിച്ചതിന്റെ വീഡിയോ കാണാം….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel