ഈ പ്രസ്ഥാനം കണ്‍മുന്നില്‍ കുഴിച്ച് മൂടുന്നത് കണ്ടു നില്‍ക്കാനാവില്ല; സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധ കമന്റുകള്‍

സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ പ്രതിഷേധ കമന്റുകള്‍.

സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണെന്ന് തുടങ്ങുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് കെ സുധാകരന്‍ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെയായിട്ടാണ് പ്രതിഷേധ കമന്റുകള്‍ എത്തിയിരിക്കുന്നത്.

ഓരോ തവണ കോണ്‍ഗ്രസ് പരാജയപ്പെടുമ്പോഴും തങ്ങളെ പോലുള്ള അണികളാണ് മറുപടി പറയേണ്ടെന്നുള്ള രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സുധാകരന്‍ വിവിധസാഹചര്യങ്ങളില്‍ നടത്തുന്ന ഇരട്ടത്താപ്പിനെകുറിച്ചു കമന്റുകളില്‍ പറയുന്നുണ്ട്.

സുധാകരന്റെ പോസ്റ്റിന് താഴെ വന്ന ചില കമന്റുകള്‍

കോണ്‍ഗ്രസ്സിന് വോട്ട് ചെയ്ത് MLA ആക്കിയാല്‍ ആ MLA മാര്‍ കാശ് വാങ്ങി BJP ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഈ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് നല്ലോണം അറിയാം അതുകൊണ്ട് തങ്ങളുടെ ചിലവില്‍ തങ്ങളുടെ നേതാക്കന്‍മാര്‍ പണക്കാര്‍ ആ വണ്ട എന്ന് സാധാരണ പ്രവവര്‍ത്തകര്‍ തീരുമാനിച്ചു അതില്‍ അവരെ കുറ്റം പറയാന്‍ ആവില്ല സമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഇത് മനസ്സിലാവും അതാണ് നമ്മുടെ മുന്നിലുള്ള ഇതുവരെയുള്ള അവിടുത്തെ അനുഭവങ്ങള്‍

നല്ലതാണ് പ്രസിഡന്റെ… പക്ഷെ, നടപടി എന്നത് ഏകപക്ഷീയമാകരുതല്ലോ… കുറച്ചു നാള്‍ മുന്‍പ് മുതിര്‍ന്ന നേതാക്കളെ സോഷ്യല്‍ മീഡിയ വഴി സമാനതകളില്ലാത്ത വിധം കുറെ പേര്‍ അപമാനിച്ചപ്പോള്‍ എത്ര പേര്‍ക്കെതിരെ നടപടി എടുത്തു? അത്തരം ആക്രമണം ശെരിയല്ല എന്ന് ആരൊക്കെ നിലപാട് എടുത്തു. ആരും എടുത്തു കണ്ടില്ല. ഒന്നും പറഞ്ഞു കണ്ടില്ല. ഇപ്പോള്‍ സ്വന്തം അഭിപ്രായം പറയുന്നവരെ നടപടി എടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നത് ശെരിയല്ല സര്‍. പിന്നെ കൂട്ടുത്തരവാദിത്തത്തെ കുറിച്ച് പറഞ്ഞു… കേരളത്തില്‍ ഇലക്ഷന്‍ പരാജയപ്പെട്ടപ്പോള്‍ ഇത് പോലെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് മുതിര്‍ന്ന നേതാക്കളെ ഒറ്റപ്പെടുത്തി ആക്രമിച്ചപ്പോള്‍ ഈ കൂട്ടുത്തരവാദിത്തം കണ്ടില്ല സര്‍. അന്ന് സോഷ്യല്‍ മീഡിയയില്‍ ഓടി നടന്നു ചീത്ത വിളിച്ചവര്‍ക്കെതിരെ എന്ത് നടപടി എടുത്തു എന്നും അറിയില്ല. വിമര്‍ശനങ്ങള്‍ ഉയരുന്നത് സ്വഭാവികമാണ്. ഇനിയും ഉയരുന്ന വിമര്‍ശനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനെങ്കില്‍, അച്ചടക്കത്തിന്റെ വാളോങ്ങി അഭിപ്രായ സ്വതന്ത്രത്തിന്റെ മുന ഒടിക്കാം എന്നാണെങ്കില്‍, അതൊന്നും പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് മാത്രം പറയട്ടെ സര്‍. ചിലര്‍ക്കെതിരെ പറയുമ്പോള്‍ മാത്രം ഉയര്‍ന്നു വരുന്ന അച്ചടക്കവും, അച്ചടക്ക നടപടിയും, മറ്റു ചിലരെ വേണ്ടുവോളം ആക്രമിക്കുമ്പോള്‍ കാണുന്നില്ല എന്നതിലെ ഏകപക്ഷീയ സ്വഭാവം തിരിച്ചറിയണം.

അങ്ങയുടെ ഫാന്‍സ് അസോസിയേഷന്‍ എന്ന കാട്ടാള കൂട്ടം അങ്ങേയ്ക് ഇഷ്ടമല്ലാത്ത മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമച്ചപ്പോള്‍ എന്തേ ഈ പാര്‍ട്ടി അച്ചടക്കം കണ്ടില്ല…..രാജാവ് നഗ്‌നനാണ് എന്ന് പറയാന്‍ ഉള്ള ധൈര്യം ഇനിയെങ്കിലും ഇവിടത്തെ കോണ്‍ഗ്രസ് കാര്‍ കാണിച്ചില്ലേല്‍ പുറത്താക്കാന്‍ ഒരു പാര്‍ട്ടി ഇവിടെ ബാക്കിയുണ്ടാവില്ല…..അങ്ങു ഉള്‍പ്പെടെ എല്ലാ PCC പ്രസിഡന്റ് മാരും തങ്ങളെ നിയമിച്ചവരുടെ താളത്തിന് തുള്ളുന്ന പാവകള്‍ ആയി മാറരുത്…….താങ്കളില്‍ ഒരു വിശ്വാസം ഇപ്പോഴും ഉണ്ട് അത് ഒരിക്കലും KC വേണുഗോപാലിനെ പോലുരു fraudinte വാക്കുകള്‍ കേട്ട് ഓരോന്ന് ചെയ്തു കൂട്ടി തിരിച്ചുവരവിന്റെ അവസാന പ്രതീക്ഷ കൂടി കളയരുത്

ഞങ്ങള്‍ സാധാരണ പ്രവര്‍ത്തകര്‍ പാടെ നിരാശയിലാണ് പ്രസിഡന്റെ … ഈ മഹത്തായ പ്രസ്ഥാനം കണ്‍മുന്നില്‍ കുഴിച്ച് മൂടുന്നത് കണ്ടു നില്‍ക്കാനാവാതെ പ്രതികരിച്ച് പോവുന്നത്. ഈ പാര്‍ട്ടിയുടെ അഭിവൃദ്ധിക്ക് വേണ്ടി ഞങ്ങളുടെ ചെറിയ വരുമാനത്തത്തിന്റെ ഭാഗം ഞങ്ങള്‍ ചില വഴിക്കുന്നു. ഞങ്ങള്‍ ഒന്നും പ്രതീക്ഷിച്ചല്ല ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആവും എന്ന് പ്രതീക്ഷയില്ല എന്നിട്ടും.
ഇലക് ക്ഷന്‍ തന്ത്രം അറിയാത്ത കുറെ നേതാക്കള്‍ ഈ പാര്‍ട്ടിക്ക് ശവക്കുഴി തോണ്ടുമ്പോള്‍ മിണ്ടാതെ നില്‍ക്കാന്‍ കഴിയാതെ വിമര്‍ശിച്ച് പോവുന്നതാണ്

അതേസമയം, നിര്‍ണായകമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. വൈകിട്ട് നാലിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേരുക. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയമാണ് പ്രവര്‍ത്തക സമിതി പ്രധാനമായും വിലയിരുത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here