സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് സമാപിക്കും

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചർച്ചകളാണ് മുഖ്യ അജണ്ട.

പാർട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ട് പിബി കഴിഞ്ഞ ദിവസം ചർച്ച ചെയ്തു തയ്യാറാക്കി.ഈ മാസം 25, 26,27 തീയതികളിൽ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ സംഘടനാ റിപ്പോർട്ട് ചർച്ച ചെയ്യും.

സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ച പൂർത്തിയായ സാഹചര്യത്തിൽ മറ്റ് വിഷയങ്ങൾ ഇന്ന് ചർച്ചക്ക് വരും.പഞ്ചാബ് ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ, രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ഉൾപ്പെടെയുള്ള വിഷയങ്ങളാകും ഇന്ന് യോഗം ചർച്ച ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here