ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; ടോട്ടനം ഹോട്സ്പറിനെതിരെ മാഞ്ചെസ്റ്റർ യുണൈറ്റഡിന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുല്യശക്തികളുടെ പോരാട്ടത്തിൽ ടോട്ടനം ഹോട്സ്പറിനെതിരെ മാഞ്ചെസ്റ്റർ യുണൈറ്റഡിന് ജയം. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരേ മൂന്നുഗോളുകൾക്കാണ് ചുവന്ന ചെകുത്താന്മാരുടെ വിജയം.

ഹാട്രിക്ക് നേടിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുണൈറ്റഡിന്റെ വിജയ ശിൽപി. മത്സരത്തിന്റെ 12, 38, 81 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ.

ഈ സീസണിൽ താരം നേടുന്ന ആദ്യ ഹാട്രിക്കാണിത്. പ്രീമിയർ ലീഗിൽ യുണൈറ്റഡിനായി ഇതിനുമുൻപ് റൊണാൾഡോ ഹാട്രിക്ക് നേടിയത് 14 വർഷം മുൻപാണ് . പ്രഫഷണൽ ഫുട്ബോളിൽ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവുമധികം ഗോൾ നേടിയ താരം എന്ന പുതിയ റെക്കോഡും ഈ ഹാട്രിക്കിലൂടെ റൊണാൾഡോ സ്വന്തമാക്കി.

കരിയറിലെ ഗോൾ നേട്ടം 807 ആയി ഉയർത്തിയ റോണോ ഓസ്ട്രിയ-ചെക്ക് ടീമുകളുടെ താരമായിരുന്ന ജോസഫ് ബിക്കാന്റെ റെക്കോഡ് ആണ് പഴങ്കഥയാക്കിയത്.ഈ വിജയത്തോടെ യുണൈറ്റഡ് വീണ്ടും പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like