കെ പി ഉമ്മർ പുരസ്‌കാരം കൈരളി ടി വി-കോമഡി തില്ലാന സംവിധായകൻ ഹണി കെ.എ ഏറ്റുവാങ്ങി

മികച്ച ജനപ്രിയ ടെലിവിഷൻ പരിപാടിക്കുള്ള ഈ വർഷത്തെ കെ പി ഉമ്മർ പുരസ്‌കാരം കൈരളി ടി വി യിലെ കോമഡി തില്ലാനയുടെ സംവിധായകൻ ഹണി കെ.എ ഏറ്റുവാങ്ങി.

കെ പി ഉമ്മർ അനുസ്മരണ വേദി ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ
കണ്ണൂരിൽ നടന്ന ചടങ്ങിലാണ് സമ്മാനിച്ചത്. സംവിധായകൻ മോഹൻ കുപ്ലേരി ചെയർമാനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

സിനിമ ടെലിവിഷൻ രംഗത്തെ നിരവധി പ്രമുഖർ പുരസ്കാര ദാന ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here