വേണുഗോപാലിനെതിരായ പോസ്റ്റർ പ്രചരണം ;മൗനം പാലിച്ച് സുധാകരന്‍

കണ്ണൂരിൽ കെ സി വേണുഗോപാലിനെതിരായ പോസ്റ്റർ പ്രചരണത്തിൽ പ്രതികരിക്കാതെ കെ സുധാകരൻ.കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിലുൾപ്പെടെ പോസ്റ്റർ ഒട്ടിച്ചവരെ തള്ളിപ്പറയാത്ത സുധാകരന്റെ നിലപാടാണ് ചർച്ചയാകുന്നത്.കെ സുധാകരന്റെ മൗനത്തിൽ കെസി വേണുഗോപാൽ അനുകൂലികൾക്കും അമർഷമുണ്ട്.

കെ പി സി സി അധ്യക്ഷന്റെ സ്വന്തം ജില്ലയായ കണ്ണൂരിൽ നിന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തോൽവിക്ക് പിന്നാലെ കെസി വേണുഗോപാലിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നത്.

വേണുഗോപാലിനെതിരായ കണ്ണൂരിലെ പോസ്റ്റർ പ്രചരണം മാധ്യമങ്ങളിൽ ചർച്ചയായിട്ടും കെ സുധാകരൻ പ്രതികരിക്കാൻ തയ്യാറായില്ല.ശനിയാഴ്ച വൈകുന്നേരം പയ്യന്നൂരിൽ കോൺഗ്രസ്സ് പൊതുയോഗത്തിൽ പ്രസംഗിച്ചെങ്കിലും വിഷയം പരാമർശിച്ചില്ല.

പിന്നാലെ മാധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞെങ്കിലും സുധാകരൻ ഒഴിഞ്ഞുമാറി.കോൺഗ്രസ്സ് ഓഫീസിൽ പോസ്റ്ററൊട്ടിച്ചവരെ തള്ളിപ്പറയാത്ത കെ സുധാകരന്റെ നിലപാടാണ് കെ സി അണികൾക്കിടയിൽ അമർഷമുണ്ടാക്കുന്നത്.

കണ്ണൂരിൽ കെ സി വേണുഗോപാൽ ഗ്രൂപ്പ് ശക്തിപ്പെടുന്നത് തടയിടാൻ ഏറെ നാളായി സുധാകരൻ വിയർപ്പൊഴുക്കുന്നുണ്ട്.ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെസി വേണുഗോപാലും കെ സുധാകരനും തമ്മിൽ ശക്തമായ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്.

ഇതാണ് പുനഃസംഘടന വൈകാനുള്ള പ്രധാന കാരണവും.ഈ സാഹചര്യത്തിൽ കൂടിയാണ് കെസിക്ക് എതിരെ പോസ്റ്ററൊട്ടിച്ച സംഭവത്തിൽ സുധാകരൻ മൗനം ചർച്ചയാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel