സര്‍വ്വകലാശാലകളില്‍ അധ്യാപകരാവാന്‍ വിദ്യാഭ്യാസ യോഗ്യത വേണ്ടെന്നുള്ള യുജിസി തീരുമാനം അപകടകരം; വി ശിവദാസന്‍ എം പി

സര്‍വ്വകലാശാലകളില്‍ അധ്യാപകരാവാന്‍ വിദ്യാഭ്യാസ യോഗ്യത വേണ്ടെന്നുള്ള യുജിസി തീരുമാനം അപകടകരമാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവദാസന്‍ എം പി. ഉന്നത വിദ്യാഭ്യാസ രംഗം കുളം തോണ്ടുവാനുള്ള വഴികളെ കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ബിജെപി സര്‍ക്കാര്‍ അതിന്റെ ഏറ്റവും പുതിയ വിഷം പുരട്ടിയ അമ്പ് പുറത്തെടുത്തിരിക്കുകയാണെന്നും ഇത്തവണ കേന്ദ്ര സര്‍വകലാശാലകളുടെ അക്കാദമിക മൂല്യങ്ങള്‍ക്ക് നേരെ ആണ് ആക്രമണമെന്നും ശിവദാസന്‍ എം പി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സര്‍വ്വകലാശാലകളില്‍ അധ്യാപകരാവാന്‍ വിദ്യാഭ്യാസ യോഗ്യത വേണ്ടെന്നുള്ള യുജിസി തീരുമാനം അപകടകരമാണ്. ഉന്നത വിദ്യാഭ്യാസ രംഗം കുളം തോണ്ടുവാനുള്ള വഴികളെ കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ബിജെപി സര്‍ക്കാര്‍ അതിന്റെ ഏറ്റവും പുതിയ വിഷം പുരട്ടിയ അമ്പ് പുറത്തെടുത്തിരിക്കുകയാണ്. ഇത്തവണ കേന്ദ്ര സര്‍വകലാശാലകളുടെ അക്കാദമിക മൂല്യങ്ങള്‍ക്ക് നേരെ ആണ് ആക്രമണം.

സര്‍വകലാശാലാ അധ്യാപകന്‍ ആവാന്‍ ഇനി പോസ്റ്റ് ഗ്രാജ്യുവേഷനോ നെറ്റ് യോഗ്യതയോ പിഎച്ച്ഡിയോ ആവശ്യമില്ല. കോര്‍പ്പറേറ്റ് മുതലാളിമാരെയും ‘വിദഗ്ദ്ധരെയും ‘ ഒക്കെ യഥേഷ്ടം പ്രൊഫസര്‍സ് ഓഫ് പ്രാക്ടീസ് , അസ്സോസിയേറ്റ് പ്രൊഫെസ്സഴ്‌സ് ഓഫ് പ്രാക്ടീസ് ഒക്കെ ആയി നിയമിക്കാന്‍ ആണ് തീരുമാനം.

സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കോടിക്കണക്കിനു ചെറുപ്പക്കാരെ നോക്കുകുത്തികളാക്കി, ലാറ്റെറല്‍ എന്‍ട്രി വഴി ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ 38 പേരെ കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് നിയമിച്ചതിനു പിന്നാലെ ആണ്, കേന്ദ്രീയ സര്‍വ്വകലാശാലകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു മാനദണ്ഡവും പാലിക്കാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ഉള്ള നീക്കം.

സ്വകാര്യ സര്‍വ്വകലാശാലകള്‍ കൂടി ഈ വഴി പിന്‍തുടര്‍ന്നാല്‍, സ്വകാര്യ യൂണിവേഴ്‌സിറ്റി തുടങ്ങിയ മുതലാളിക്ക് തന്നെ അവിടെ ക്ലാസ്സുമെടുക്കാവുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. ഗുരുതരമായ ഭവിഷ്യത്തുകള്‍ ഇത് വിദ്യാഭ്യാസമേഖലയില്‍ ഉണ്ടാക്കും.

വര്‍ഷങ്ങളോളം ഗവേഷണം ചെയ്തു അറിവ് സമ്പാദിച്ചു യോഗ്യതകള്‍ നേടിയവരെ പുറത്തു നിര്‍ത്തി, തങ്ങള്‍ക്ക് അടുപ്പമുള്ളവരെ വിദഗ്ദ്ധരെന്ന പേരില്‍ കുത്തിത്തിരുകാനുള്ള നീക്കം എതിര്‍ക്കപ്പെടേണ്ടതാണ്. അവര്‍ക്ക് സ്ഥിരനിയമനവും എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ ആണ് നീക്കം. സര്‍വ്വകലാശാല നിയമനങ്ങള്‍ക്ക് ഡോക്ടറേറ്റ് നിര്‍ബന്ധമാക്കിയ അതേ യുജിസി ആണ് യാതൊരു യോഗ്യതയും ആവശ്യമില്ലാത്ത ഈ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഒരുമ്പെടുന്നത്. ഏറ്റവും ശക്തമായി എതിര്‍ക്കപ്പെടേണ്ട തീരുമാനമാണിത് .
സ. വി ശിവദാസന്‍ എംപി
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News