തമിഴ്നാട്ടിലെ ഇടതുമുന്നേറ്റവും ഭാവി പ്രതീക്ഷയും കൈരളി ന്യൂസിനോട് പങ്കുവച്ച് ഡി.വൈ.എഫ്.ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി ബാലവേലൻ. കേരളത്തിലെ ഇടതുസർക്കാരിന്റെ വികസന മോഡലാണ് തമിഴ്നാടിന്റെ പ്രചോദനമെന്നും രാജ്യത്തെ യുവാക്കളുടെ പ്രധാനവിഷയം ഹിജാബല്ല, ജോബാണെന്നും ബാലവേലൻ പറഞ്ഞു.
ഡി.വൈ.എഫ്.ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ ബാലവേലൻ സംഘടനാ സമ്മേളനങ്ങളിൽ പങ്കെടുക്കാണ് കേരളത്തിൽ എത്തിയത്. മോദി സർക്കാരിനെതിരെ കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉയർന്നുവരുന്ന ഐക്യനിരയെക്കുറിച്ച് ബാലവേലൻ കൈരളിന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ ഇടതുസർക്കാരിന്റെ വികസനമോഡലാണ് തമിഴ്നാടിന്റെ് പ്രചോദനം.തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതു മുന്നേറ്റം പ്രതീക്ഷ പകരുന്നതാണ്.രാഷ്ട്രീയ ലാഭത്തിനായി സഹോദര സംസ്ഥാനങ്ങളെ തമ്മിൽ വേർതിരിക്കുന്ന കാലം കഴിഞ്ഞു.രാജ്യത്തെ വിഷയം ഹിജാബല്ല, ജോബാണെന്നും ബാലവേലൻ അടിവരയിടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here