
പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലസിത് മലിംഗ ഇന്ത്യൻ പ്രീമിയർ ലീഗിൽ തിരിച്ചെത്തുന്നു. കളിക്കളത്തോട് വിടപറഞ്ഞ മലിംഗ പുതിയ ദൗത്യവുമായാണ് ഐപിഎല്ലിനെത്തുന്നത്. രാജസ്ഥാൻ റോയൽസിന്റെ ഫൗസ്റ്റ് ബൗളിങ് പരിശീലകനായാണ് മലിംഗയുടെ പുതിയ നിയമനം.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ കൂന്തമുനയായിരുന്ന മലിംഗ 2021-ലാണ് കളിക്കളത്തോട് വിടപറഞ്ഞത്. ഐപിഎല്ലിൽ ഏറ്റവുമധികം വിക്കറ്റ് നേടിയതിന്റെ റെക്കോർഡും ഈ ലങ്കൻ പേസറുടെ പേരിലാണ്. മുംബൈയ്ക്കായി 122 മത്സരങ്ങളിൽ പന്തെറിഞ്ഞ മലിംഗ 170 വിക്കറ്റാണ് നേടിയത്.
രാജസ്ഥാൻ റോയൽസിന്റെ പരിശീലകനും സ്പോർട്ടിങ് ഡയറക്ടറുമായി കുമാർ സംഗക്കാരയ്ക്കൊപ്പമാകും ഇനി മലിംഗ പ്രവർത്തിക്കുക. അടുത്തിടെ ഓസ്ട്രേലിയൻ പര്യടനം നടത്തിയ ശ്രീലങ്കൻ ടീമിന്റെ ബൗളിങ് സ്ട്രാറ്റെജി പരിശീലകനായും മലിംഗ പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ ടീമിന്റെ ഹൈ പെർഫോർമൻസ് ഫാസ്റ്റ് ബൗളിങ് കോച്ചായി സ്റ്റെഫാൻ ജോൺസിനെ രാജസ്ഥാൻ തിരിച്ചെത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മലിംഗയുടെ നിയമനവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here