പെട്രോള്‍ വില: ശ്രീലങ്കയില്‍ ഒറ്റദിവസം കൊണ്ട് വര്‍ധിച്ചത് 77 രൂപ

ശ്രീലങ്കയില്‍ ഒറ്റ ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ ലീറ്ററിന് 77 രൂപ (ശ്രീലങ്കന്‍ രൂപ)യുടെയും ഡീസലിന് 55 രൂപയുടെയും വര്‍ധന. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രാദേശിക ഉപകമ്പനിയായ ലങ്ക ഐഒസി ഇന്ധനവില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ശ്രീലങ്കയിലെ പൊതുമേഖലാ എണ്ണ-വാതക സ്ഥാപനമായ സിലോണ്‍ പെട്രോളിയം വില വര്‍ധിപ്പിച്ചത്. പെട്രോളിനും ഡീസലിനും യഥാക്രമം 50 രൂപയും 75 രൂപയും ഐഒസി വര്‍ധിപ്പിച്ചിരുന്നു.

വിലവര്‍ധനവോടെ ഒക്ടെയ്ന്‍ 92 പെട്രോളിന്റെ വില 43.5 ശതമാനം വര്‍ധിച്ച് ലിറ്ററിന് 254 രൂപയായി. ഡീസല്‍ വില 45.5 ശതമാനം ഉയര്‍ന്ന് 176 രൂപയായി. സിലോണ്‍ പെട്രോളിയം കോര്‍പറേഷന്റെ പുതിക്കിയ പെട്രോള്‍ വില ലങ്ക ഐഒസിയുടേതിന് തുല്യമാണ്, അതേസമയം ഡീസലിന് ലങ്ക ഐഒസി വിലയേക്കാള്‍ 38 രൂപ കുറവാണ്.

ഫ്‌ളെക്‌സിബിള്‍ എക്‌സ്‌ചേഞ്ച് റേറ്റ് പ്രഖ്യാപിക്കാനുള്ള ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധന വില വര്‍ദ്ധന. ഇതിനേ തുടര്‍ന്ന് വ്യാഴാഴ്ചയോടെ ശ്രീലങ്കന്‍ രൂപയുടെ മൂല്യം 30 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News