
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനും ജനകീയ ബാങ്കിംഗില്‍ നിന്ന് പിന്മാറാനുമുള്ള കേന്ദ്ര നയത്തിനെതിരെ ജീവനക്കാര്‍ അണിനിരക്കണമെന്ന് സംസ്ഥാന തൊഴില്‍-വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. ബി.ടി.ആര്‍ ഭവനില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ അവകാശങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കപ്പെടുകയാണ്. തൊഴില്‍ നിയമങ്ങള്‍ ഇതിനായി ഭേദഗതി ചെയ്യപ്പെടുന്നു. ബാങ്കിംഗ് ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതപ്പെടുന്നു.
സ്വകാര്യ ബാങ്കുകളില്‍ 74% വിദേശ ഓഹരി ആകാം എന്ന നിയമം നിലവില്‍ വന്നിരിക്കുന്നു. കാത്തലിക്ക് സിറിയന്‍ ബാങ്കിനെ വിദേശ ബാങ്ക് ആയി മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
ആ ബാങ്കിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടും. ബാങ്കിംഗ് മേഖലയിലെ ചെറുകിട വായ്പകള്‍ ഇല്ലാതാക്കുവാനും മിനിമം ബാലന്‍സ് ഉയര്‍ത്തി സാധാരണക്കാരെ ബാങ്കുകളില്‍ നിന്ന് അകറ്റുവാനും നീക്കം നടക്കുന്നു. സഹകരണ മേഖലയെ പൂര്‍ണ്ണമായും കേന്ദ്രത്തിന്റെ പരിധിയില്‍ ആക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ജനദ്രോഹ നടപടികള്‍ക്ക് എതിരെയുള്ള ശക്തമായ ചെറുത്ത് നില്‍പ്പാണ് മാര്‍ച്ച് 28,29 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്ക്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ ജില്ലാ പ്രസിഡന്റ് കെ.ഹരികുമാര്‍ പതാക ഉയര്‍ത്തി ആരംഭിച്ച സമ്മേളനത്തില്‍ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍, കേരള ബാങ്ക്, ഗ്രാമീണ്‍ ബാങ്ക്, റിസര്‍വ് ബാങ്ക്, നബാര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇരുനൂറില്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു. ബെഫി സംസ്ഥാന സെക്രട്ടറി എന്‍.സനില്‍ ബാബു, സംസ്ഥാന വനിതാ കണ്‍വീനര്‍ എസ്.സുഗന്ധി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here