പി വി ബിജുവിന് ജന്മനാടിന്റെ ആദരം

പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവർത്തകനായ പി വി ബിജുവിന് ജന്മനാടിന്റെ ആദരം.കണ്ണൂർ എള്ളരിഞ്ഞി റെഡ് സ്റ്റാറിന്റെ നേതൃത്വത്തിലാണ് പി വി ബിജുവിനെ ആദരിച്ചത്.സി പി ഐ എം ശ്രീകണ്ഠാപുരം ഏരിയാ കമ്മറ്റി അംഗം പി മാധവൻ പുരസ്കാരം സമ്മാനിച്ചു.

സൗദി അറേബ്യയിലെ ദമാം കേന്ദ്രികരിച്ചാണ് പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പി വി ബിജു സേവനം നടത്തുന്നത്. കൊവിഡ് കാലത്ത് നടത്തിയ സേവന പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊവിഡ് രൂക്ഷമായ സമയത്ത് ആശുപത്രിയിൽ പോകാൻ ബുദ്ധിമുട്ടിയ അമ്പതോളം കൊവിഡ് രോഗികളെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത് ഉൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങൾ ശ്രദ്ദേയമായിരുന്നു. സൗദി അറേബ്യയിലെ നവോദയ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനാണ് പി വി ബിജു. ഇൻസ്പയർ അവാർഡ് ജേതാവ് ടി അദ്വെതിന് ചടങ്ങിൽ വച്ച് പുരസ്കാരം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News