സ്‌കൂൾ വാർഷിക പരീക്ഷ 23 മുതൽ

പ്രതീകാത്മക ചിത്രം

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ ഏപ്രിലിലും അധ്യാപക പരിശീലനവും എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയവും ഏപ്രിൽ, മെയ്‌ മാസങ്ങളിലും നടക്കും.

പരീക്ഷകൾ സുഗമമായി നടത്താൻ വിദ്യാഭ്യാസവകുപ്പ്‌ നടപടി സ്വീകരിച്ചു. പാഠഭാഗങ്ങളുടെ പൂർത്തിയാക്കൽ സംബന്ധിച്ച് പ്രതിവാര അവലോകനം നടത്താനും റിപ്പോർട്ട്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ പഠനവിടവ് പരിഹരിക്കാൻ എസ്എസ്‌കെ-യുടെയും എൻഎസ്‌എസിന്റെയും ഡയറ്റുകളുടെയും നേതൃത്വത്തിൽ പ്രവർത്തനം നടക്കുന്നുണ്ട്‌.

ആദിവാസി, തീരദേശമേഖലകളിലെ വിദ്യാർഥികളുടെ വീടുകളിലെത്തി പഠനപിന്തുണയും നൽകുന്നു. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയിൽനിന്ന്‌ കേരളത്തിലെ കുട്ടികൾ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പൊതുപരീക്ഷകൾ സമയബന്ധിതമായി നടത്തുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here