ഉക്രൈനിലെ പഠനം മുടങ്ങിയവരെ സഹായിക്കാന്‍ ബജറ്റില്‍ 10 കോടി; നന്ദി അറിയിച്ച് വിദ്യാര്‍ഥികള്‍

യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനിലെ പഠനം മുടങ്ങിയവരെ സഹായിക്കാന്‍ ബജറ്റില്‍ 10 കോടി മാറ്റിവച്ച സംസ്ഥാന സര്‍ക്കാരിന് നന്ദി അറിയിച്ച് വിദ്യാര്‍ഥികള്‍.

ഉക്രൈനില്‍ നിന്ന് തിരികെ കേരളത്തിലെത്തിയ വിദ്യാര്‍ഥികള്‍ സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ധനമന്ത്രി കെ എന്‍ ബാലഗോപാലിനോട് സന്തോഷം പങ്കുവെച്ചു.

സര്‍ക്കാര്‍ ഇടപെടലില്‍ ഏറെ ആശ്വാസവും നന്ദിയും ഉണ്ടെന്നും കേരളത്തില്‍ മാത്രമാണ് ഇതുപോലൊരു ഇടപെടലുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News