സ്വാദേറും കുമ്പളങ്ങ മത്തങ്ങ പുളിശ്ശേരി ഞൊടിയിടയില്‍ ആര്‍ക്കും തയാറാക്കാം!

ആവശ്യമായ ചേരുവകള്‍

1.കുമ്പളങ്ങ 200 ഗ്രാം

മത്തങ്ങ 200 ഗ്രാം

പച്ചമുളക് രണ്ട്

മഞ്ഞള്‍പ്പൊടി കാല്‍ ചെറിയ സ്പൂണ്‍

ഉപ്പ് പാകത്തിന്

വെള്ളം പാകത്തിന്

2.തേങ്ങ ചുരണ്ടിയത് രണ്ടു കപ്പ്

ജീരകം ഒരു വലിയ സ്പൂണ്‍

പച്ചമുളക് രണ്ട്

മഞ്ഞള്‍പ്പൊടി അര ചെറിയ സ്പൂണ്‍

വെള്ളം പാകത്തിന്

3.പുളിയുള്ള തൈര് 500 മില്ലി

4.വെളിച്ചെണ്ണ രണ്ടു വലിയ സ്പൂണ്‍

5.കടുക് ഒരു ചെറിയ സ്പൂമ്

ഉലുവ അര ചെറിയ സ്പൂണ്‍

വറ്റല്‍മുളക് മൂന്ന്

കറിവേപ്പില രണ്ടു തണ്ട്

മുളകുപൊടി കാല്‍ ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് പ്രഷര്‍ കുക്കറില്‍ ഒരു വിസില്‍ വരുന്നതു വരെ വേവിക്കുക. വെന്ത് ഉടഞ്ഞു പോകരുത്.

രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.

ഇത് വേവിച്ചു വച്ചിരിക്കുന്ന കുമ്പളങ്ങ മത്തങ്ങ കൂട്ടില്‍ ചേര്‍ത്ത് വേവിക്കുക.

ഇതിലേക്ക് തൈര് അല്പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ ഒന്ന് അടിച്ച് ചേര്‍ക്കുക. കൈവിടാതെ ഇളക്കി യോജിപ്പിക്കണം.

തിളയ്ക്കുന്നതിനു മുമ്പായി വാങ്ങി വയ്ക്കണം.

ഇതിലേക്ക് വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിച്ചു പുളിശ്ശേരിയില്‍ ഒഴിച്ചു വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News