‘കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസുകാര്‍ തന്നെ’; ടി.പത്മനാഭന്‍

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ടി പത്മനാഭൻ. കോൺഗ്രസിൻ്റെ പരാജയത്തിന് കാരണം കോൺഗ്രസുകാർ തന്നെയാണെന്ന് പത്മനാഭൻ. അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ച് തൂങ്ങുന്നു. രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനം.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത വേദിയിൽ വച്ചായിരുന്നു ടി പത്മനാഭൻ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. കോൺഗ്രസിൻ്റെ പരാജയത്തിന് കാരണം കോൺഗ്രസുകാർ തന്നെയാണെന്നും അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ച് തൂങ്ങുകയാണെന്നും ടി പത്മനാഭൻ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനമാണ് പത്മനാഭൻ ഉന്നയിച്ചത്. പേരെടുത്തു പറയാതെയായിരുന്നു കെ വി തോമസിനെതിരായ വിമർശനം.

എറണാകുളം ഡിസിസിയിൽ നിർമ്മിച്ച പുതിയ ലൈബ്രറിയുടെ ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു കോൺഗ്രസ് നേതൃത്വത്തിനെതിരെ ടി പത്മനാഭൻ രൂക്ഷ വിമർശനമുന്നയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News