വീട്ടുമുറ്റത്തുള്ള സാധനങ്ങള്‍ കൊണ്ടൊരു നാടന്‍ അവിയല്‍ ഉണ്ടാക്കാം…

കേരള സ്‌റ്റൈല്‍ അവിയല്‍ നമുക്ക് പലതരത്തില്‍ ഉണ്ടാക്കാന്‍ കഴിയും. വളരെ എളുപ്പത്തില്‍ സാധാരണ രീതിയില്‍ നമ്മുടെ വീട്ടുമുറ്റത്തുള്ള സാധനങ്ങള്‍ കൊണ്ട് അവിയല്‍ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

ചക്കക്കുരു – 1 കപ്പ്
ചീര – 4 തണ്ട്
തൈര് – 1 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
തേങ്ങ ചിരകിയത് – 3/4 കപ്പ്
ചെറിയ ഉള്ളി – 6 എണ്ണം
പച്ചമുളക് – 5 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ജീരകം – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യം ചക്കക്കുരുവും ചീര തണ്ടും പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കണം. അതിന് ശേഷം തേങ്ങ, ജീരകം, ചെറിയ ഉള്ളി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, കറിവേപ്പില ഇതെല്ലാം ചേര്‍ത്ത് വെള്ളം കൂടാതെ ചതച്ചു എടുക്കണം. എന്നിട്ട് വെന്ത ചക്കക്കുരു – ചീര തണ്ട് കൂട്ടിലേക്ക് ചീര ഇലയും അരപ്പും കൂടി ചേര്‍ത്ത് അടച്ചു വയ്ക്കണം.

ചീര ഇല വാടി വരുന്നത് വരെ അതിന് ശേഷം അരപ്പും ഇലയും എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ബാക്കി വെള്ളം കൂടി വറ്റിച്ചെടുക്കണം. എന്നിട്ട് തീ കുറച്ച് തൈര് കൂടി ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച ശേഷം വെളിച്ചെണ്ണ കൂടി ചേര്‍ത്ത് 2 മിനിറ്റ് അടച്ചു വച്ച ശേഷം വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News