മികച്ച പ്രേക്ഷക പ്രതികരണവുമായി ‘പട’…

വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ഏറെ ജനശ്രദ്ധ നേടുകയാണ് കമല്‍ കെ എമ്മിന്റെ ‘പട’. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ്. ചിത്രം പ്രമേയമാക്കുന്നത് കേരളത്തിലെ ആദിവാസികളുടെ ഭൂനിയമ അവകാശങ്ങളുടെ കഥയെയാണ്.

ചിത്രത്തിന്റെ ഇതിവൃത്തം ആദിവാസി ഭൂനിയമ ഭേദഗതി ബില്ലിന് എതിരേയുള്ള പ്രതിഷേധമാണ്. ആദിവാസികളുടെ മുന്നേറ്റത്തിനായി 1996-ല്‍ പാലക്കാട് കലക്ടറെ ബന്ദിയാക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രം യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണെങ്കിലും കഥാപാത്രങ്ങളുടെ പേര് പരിഷ്‌കരിച്ചാണ് നല്‍കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ‘രാകേഷ്’ എന്ന കഥാപാത്രമായി എത്തുമ്പോള്‍ ‘ബാലു’ എന്ന കഥാപാത്രമായി എത്തുന്നത് വിനായകനാണ്. ദിലീഷ് പോത്തന്‍ നാരായണ്‍കുട്ടി എന്ന കഥാപാത്രമായി എത്തുമ്പോള്‍ ജോജു ജോര്‍ജ്ജ് അരവിന്ദനായി എത്തുന്നു.

ചിത്രം ഡോക്യുമെന്ററി എന്ന തലത്തിലേക്ക് മാറിപ്പൊകാതിരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ചിത്രത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here