പല്ലികളെയും പാമ്പുകളെയും പാന്റിനുള്ളില്‍ ഒളിപ്പിച്ചു; യുഎസ് പൗരന്‍ അറസ്റ്റില്‍

പല്ലികളേയും പാമ്പുകളേയും പാന്റിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ യു.എസ് പൗരന്‍ അറസ്റ്റില്‍. ഒമ്പത് പാമ്പുകളേയും 43 പല്ലികളേയുമാണ് കടത്താന്‍ ശ്രമിച്ചത്.

കാലിഫോര്‍ണിയയിലെ സാന്‍യ്‌സിഡ്രോ ബോര്‍ഡര്‍ ക്രോസിംഗില്‍ നിന്ന് ഇയാളെ ഉദ്യോഗസ്ഥര്‍ പിടിച്ചപ്പോള്‍ ഇയാളുടെ ശരീരത്തില്‍ 52 ബാഗിലായി ഇഴജന്തുക്കള്‍ ഉണ്ടായിരുന്നു.

കൊമ്പുള്ള 43 പല്ലികളും ഒമ്പത് പാമ്പുകളുമാണ് ഇയാളുടെ ജാക്കറ്റിലും ട്രൗസര്‍ പോക്കറ്റുകളിലും ഒളിപ്പിച്ചിരുന്നത്.

ഇവയുടെ ആരോഗ്യവും സുരക്ഷയും ശ്രദ്ധിക്കാതെയാണ് ഇയാള്‍ ജീവികളെ യു.എസിലേക്ക് കടത്താന്‍ ശ്രമിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News