ബിജെപിയെ നേരിടാന്‍ കോൺഗ്രസിന് ശേഷിയില്ല ; സീതാറാം യെച്ചൂരി

സി പി ഐ എം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ കരട് തയ്യാറായതായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.റിപ്പോർട്ടിൻറെ കരട് കേന്ദ്ര കമ്മിറ്റി യോഗത്തിൽ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 25 മുതൽ 27 വരെയാണ് കേന്ദ്ര കമ്മിറ്റി.

തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയിൽ, പാർട്ടിക്ക് നേരെ ബിജെപി നടത്തുന്ന അക്രമങ്ങളെ അപലപിക്കുന്നതയി സീതാറാം യെച്ചൂരി പറഞ്ഞു.വ്യാപക അക്രമമാണ് ബിജെപി അഴിച്ചു വിടുന്നത്. ബിജെപി അക്രമങ്ങൾ പരാജയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയെ വെല്ലുവിളിയ്ക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
എന്താണ് ചെയ്യുന്നതെന്ന് കോൺഗ്രസ് തന്നെയാണ് വിലയിരുത്തേണ്ടത്. ബിജെപിക്കെതിരെ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണം. ഭരണ ഘടന സംരക്ഷിക്കാൻ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം പിബി കേരളത്തെ അഭിനന്ദിച്ചു . യുഎൻ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്.മാതൃശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെന്നതും അഭിനന്ദനാർഹമെന്ന് പിബി.

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം അവസാനിച്ചു.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് സംബന്ധിച്ച ചർച്ചകളായിരുന്നു മുഖ്യ അജണ്ട.പഞ്ചാബ് ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ, രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here