കാല്‍പ്പാദങ്ങള്‍ സുന്ദരമാക്കാന്‍ ഈ പൊടിക്കൈകള്‍ ചെയ്യൂ…

ശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് കാല്‍പ്പാദങ്ങള്‍. കാല്‍പ്പാദങ്ങളുടെ സംരക്ഷണം വളരെയേറെ പ്രധാനമാണ്. പാദങ്ങള്‍ എപ്പോഴും മനോഹരമുള്ളതായി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ ചെയ്താല്‍ മതി.

ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും കാല്‍പ്പാദങ്ങള്‍ മാറിമാറി മുക്കിവയ്ക്കുക. തുടര്‍ന്ന് അല്പം എണ്ണകൊണ്ട് കാല്‍പ്പാദങ്ങള്‍ മസാജ് ചെയ്യുക. ഇത് പാദങ്ങള്‍ കൂടുതല്‍ മൃദുവാകാന്‍ സഹായിക്കും.

പുറത്തു നിന്ന് വരുമ്പോഴെല്ലാം പാദങ്ങള്‍ നന്നായി കഴുകുക. പ്യൂമിക് സ്റ്റോണ്‍ കൊണ്ട് ഉരച്ചു കഴുകുന്നത് പാദത്തിലെ മൃതകോശങ്ങള്‍ പോയി കാല്‍ സുന്ദരമാകാന്‍ സഹായിക്കും. നനഞ്ഞ കാലുകളില്‍ ഒരിക്കലും ഷൂ ധരിക്കരുത്. ഇത് ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകാന്‍ കാരണമാകും. നനഞ്ഞ ചെരിപ്പുകള്‍ ഉണക്കി സൂക്ഷിക്കുക.

ആഴ്ചയില്‍ ഒരിക്കല്‍ ചെറു ചൂടുവെള്ളത്തില്‍ അല്പം ഷാംപൂവും നാരങ്ങാ നീരും ചേര്‍ത്തു അതില്‍ 15 മിനുട്ട് കാല്‍ മുക്കി വയ്ക്കുന്നതിനൊപ്പം നഖങ്ങള്‍ ഒരു പഴയ ടൂത്ത് ബ്രേഷ് കൊണ്ടു വൃത്തിയാക്കാം. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം. ഇത് കാലിനെ വൃത്തിയായിരിക്കാന്‍ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News