ഇന്ന് ചായയുടെ കൂടെ മുട്ട ബജി ആയാലോ?

വൈകുന്നേരങ്ങളില്‍ വീട്ടില്‍ത്തന്നെ ചായയുടെ കൂടെ ഉണ്ടാക്കാവുന്ന ഈസി സ്‌നാക്കാണ് മുട്ട ബജി. മുട്ട ബജി എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

മുട്ട – നാലെണ്ണം

കടലമാവ് -രണ്ട് കപ്പ്

ഇഞ്ചി – ഒരു കഷണം

വെളുത്തുള്ളി- നാല് അല്ലി

കറിവേപ്പില – ഒരു തണ്ട്

കുരുമുളക് പൊടി – രണ്ട് സ്പൂണ്‍

മുളക് പൊടി – ഒന്നര സ്പൂണ്‍

ഉപ്പ് , വെള്ളം, വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടലമാവ് വെള്ളമൊഴിച്ച് കലക്കുക. ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും അരച്ച് മാവില്‍ ചേര്‍ക്കുക. ഉപ്പ്, മുളകു പൊടി, കുരുമുളകു പൊടി എന്നിവയും മാവില്‍ ചേര്‍ക്കുക. മുട്ട പുഴുങ്ങി നാലായി മുറിച്ച് മാവില്‍ മുക്കി തിളച്ച എണ്ണയിലിട്ട് വേവിച്ച് കോരിയെടുക്കുക. മുട്ട ബജി തയാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here